എ പി ജെ അബ്ദുൾ കലാം സാങ്കേതികശാസ്ത്ര സർവ്വകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം

ആമുഖം

സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട നയ രൂപീകരണത്തിനും സാങ്കേതിക വിദ്യാഭ്യാസ മേഖലയിലെ ആസൂത്രണത്തിനും നേതൃത്വം നൽകുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ സർവ്വകലാശാലയായ എ പി ജെ അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി (തുടക്കത്തിൽ കേരള ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി) 2014 മെയ് 21 ന് നിലവിൽ വന്നു. എഞ്ചിനീയറിംഗ് , സയൻസ്, ടെക്നോളജി, മാനേജ്മെൻറ് എന്നീമേഖലകളിലെ ബിരുദ, ബിരുദാനന്തര, ഗവേഷണ പ്രോഗ്രാമുകളുടെ അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിനും സർവകലാശാലയുമായി ബന്ധപ്പെട്ട എല്ലാ കോളേജുകളുടെയും അക്കാദമിക് നിലവാരം ഉയർത്തുന്നതിനും സർവ്വകലാശാല ഊന്നൽ നൽകുന്നു. റിസർച്ച്, ഡവലപ്മെന്റ്, ഇന്നൊവേഷൻ എന്നിവയാണ് സർവകലാശാലയുടെ പ്രധാന പ്രവർത്തന മേഖലകൾ.

ലക്ഷ്യങ്ങൾ

സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട നയ രൂപീകരണത്തിനും എഞ്ചിനീയറിംഗ് വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ആസൂത്രണത്തിനും നേതൃത്വം നൽകുക
എഞ്ചിനീയറിംഗ് സയൻസ്, ടെക്നോളജി, മാനേജ്മെൻറ് എന്നിവയിലെ ബിരുദ, ബിരുദാനന്തര, ഗവേഷണ പരിപാടികളുടെ അക്കാദമിക് നിലവാരം ഉയർത്തുക
സർവകലാശാലയുമായി ബന്ധപ്പെട്ട എല്ലാ കോളേജുകളുടെയും അക്കാദമിക് നിലവാരം ഉയർത്തുക
സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്യാത്ത, എന്നാൽ സംസ്ഥാനത്ത് എഞ്ചിനീയറിംഗ് കോഴ്സുകൾ നടത്തുന്ന എല്ലാ സ്ഥാപനങ്ങളുടെയും അക്കാദമിക് മാനദണ്ഡങ്ങൾ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ഉറപ്പുവരുത്തുന്നതിനും മാർഗ്ഗനിർദ്ദേശങ്ങൾ നൽകുക
എഞ്ചിനീയറിംഗ് ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം അനുബന്ധ മേഖലകളിലും പഠനവും അറിവും വികസിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക
എ‌ഐ‌സി‌ടി‌ഇ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾക്കനുസൃതമായി സാങ്കേതിക മുന്നേറ്റങ്ങളെയും മാറ്റങ്ങളെയും അടിസ്ഥാനമാക്കി പുതിയ കോഴ്സുകളും പാഠ്യപദ്ധതിയും രൂപകൽപ്പന ചെയ്യുക.
എഞ്ചിനീയറിംഗ് സയൻസസ്, ടെക്നോളജി, മാനേജ്മെന്റ് എന്നീ മേഖലകളിലെ മറ്റ് ദേശീയ അന്തർദേശീയ സ്ഥാപനങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള നോഡൽ ഏജൻസിയായി പ്രവർത്തിക്കുക
എഞ്ചിനീയറിംഗ് സയൻസസ്, ടെക്നോളജി, മാനേജ്മെന്റ് എന്നീ മേഖലകളിൽ ഇന്റർഡിസിപ്ലിനറി വിദ്യാഭ്യാസവും ഗവേഷണവും പ്രോത്സാഹിപ്പിക്കുക
അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നതും മാറുന്നതുമായ ഒരു സമൂഹത്തിൽ അറിവ് നേടുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനും അറിവ് നവീകരിക്കുന്നതിനുള്ള അവസരങ്ങൾ നിരന്തരം വാഗ്ദാനം ചെയ്യുന്നതിനും എഞ്ചിനീയറിംഗ് / സയൻസുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ ശൃംഖല സ്ഥാപിച്ച് നൂതന കണ്ടുപിടിത്തങ്ങൾ, ഗവേഷണങ്ങൾ, കണ്ടെത്തലുകൾ എന്നിവയുടെ പശ്ചാത്തലത്തിൽ സമൂഹത്തിന് അനുയോജ്യമായ കഴിവുകൾ വികസിപ്പിക്കുന്നതിന് ആധുനിക ആശയവിനിമയ മാധ്യമങ്ങളും സാങ്കേതികവിദ്യകളും ഉപയോഗിച്ച് പരിശീലനം നൽകുക
അനുബന്ധ മേഖലകളിലെ ഗവേഷണങ്ങളും മറ്റ് അക്കാദമിക് പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിലൂടെ തദ്ദേശീയ സാങ്കേതികവിദ്യകളുടെ വികസനത്തിന് ഊന്നൽ നൽകുക
എഞ്ചിനീയറിംഗ് ഗവേഷണം, വികസനം, പുതുമ എന്നിവ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കോളേജുകളിലെയും സ്ഥാപനങ്ങളിലെയും ബിരുദാനന്തര വിദ്യാഭ്യാസ, ഗവേഷണ പ്രോഗ്രാമുകളിലെ പ്രവേശനം ഗണ്യമായി വർദ്ധിപ്പിക്കുക
നിർദ്ദിഷ്ട തീമാറ്റിക് മേഖലകളിൽ മൾട്ടി ഡിസിപ്ലിനറി അപ്ലൈഡ് റിസേർച്ചിനായി സെന്റർസ് ഓഫ് എക്സലൻസ് സ്ഥാപിക്കുക
ഫാക്കൽറ്റിയുടെ അക്കാദമിക് ഗുണനിലവാരവും നിരന്തരം മെച്ചപ്പെടുത്തി നവീകരിക്കുന്നതിലൂടെ ബോധന , പഠന സാധ്യതകൾ മെച്ചപ്പെടുത്തുക
സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് നൂതനമായ ഗുണനിലവാര മെച്ചപ്പെടുത്തൽ സാധ്യതകൾ അവതരിപ്പിക്കുകയും നിലനിർത്തുകയും ചെയ്യുക
സംസ്ഥാനത്തെ എഞ്ചിനീയറിംഗ് , സയൻസസ്, ടെക്നോളജി, മാനേജ്മെന്റ്, സ്ഥാപനതല പ്രോഗ്രാമുകളുടെ നവീകരണത്തിന് സഹായം നൽകുക
അനുയോജ്യമായ വിപുലീകരണ പ്രവർത്തനങ്ങളിലൂടെ കമ്മ്യൂണിറ്റി വികസന പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക
വരും കാലത്തിന് അനുസൃതമായി യൂണിവേഴ്സിറ്റി നിശ്ചയിക്കുന്ന മറ്റ് ഉദ്ദേശങ്ങൾ നടപ്പിലാക്കുക
Untitled Document
s